ഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 15 വാഗ്ദാനങ്ങള്‍ അക്കമിട്ട് നിരത്തിയ പ്രകടന പത്രികയുമായി ആം ആദ്മി പാര്‍ട്ടി. തൊഴിലിനും സാമൂഹിക ക്ഷേമത്തിനും പൊതുസേവനങ്ങള്‍ക്കുമാണ് എ.എ.പി പ്രകടനപത്രികയില്‍ ഊന്നല്‍ നല്‍കുന്നത്.
24 മണിക്കൂര്‍ ജലവിതരണം, യമുന നദി ശുദ്ധീകരണം എന്നിവയാണ് പ്രധാനമായും പത്രികയിലുള്ളത്.
നിരവധി സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും തൊഴിലവസരങ്ങള്‍ക്കും പത്രികയില്‍ ഊന്നലുണ്ട്. ഡല്‍ഹിയില്‍ ഒരാളും തൊഴിലില്ലാതെയിരിക്കരുതെന്നാണ് എ.എ.പിയുടെ നയമെന്നും അതേസമയം, നിലവില്‍ ദേശീയ ശരാശരിയെ അപേക്ഷച്ച് ഡല്‍ഹിയിലെ തൊഴിലില്ലായ്മ നിരക്ക് വളരെ കുറവാണെന്നും അരവിന്ദ് കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.
വിദേശ യൂനിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ദലിത് വിദ്യാര്‍ഥികളുടെ മുഴുവന്‍ ചെലവുകളും എ.എ.പി വഹിക്കുമെന്നും കെജ്രിവാള്‍ പ്രഖ്യാപിച്ചു. ഡല്‍ഹി മെട്രോയില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം റിബേറ്റ് നല്‍കും. മഹിള സമ്മാന്‍ യോജന വഴി എല്ലാ വനിതകള്‍ക്കും പ്രതിമാസം 2100 രൂപ നല്‍കും.
ഓട്ടോ, ടാക്സി തൊഴിലാളികളുടെ പെണ്‍മക്കളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ ധനസഹായം, ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയാണ് എ.എ.പിയുടെ പ്രധാന വാഗ്ദാനങ്ങള്‍.
60 കഴിഞ്ഞവര്‍ക്ക് സഞ്ജീവനി യോജന പദ്ധതി പ്രകാരം സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ ഉറപ്പുനല്‍കും. ഗാന്ധിയന്‍മാര്‍ക്കും മത പുരോഹിതന്‍മാര്‍ക്കും 18000 രൂപ നല്‍കും.എന്നിവയാണ് എ.എ.പിയുടെ പ്രധാന വാഗ്ദാനങ്ങള്‍.