വയനാട്: ആദിവാസികളുടെ കുടിലുകള്‍ വനം വകുപ്പ് പൊളിച്ചു മാറ്റിയ സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. മാനന്തവാടി ഡി.എഫ്.ഒയും വയനാട് കലക്ടറും ഇക്കാര്യം പരിശോധിച്ച്15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശിച്ചു.സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന അടുത്ത സിറ്റിങില്‍ കേസ് പരിഗണിക്കും.
ബേഗൂരിലെ ആദിവാസികളുടെ കുടിലുകള്‍ വനം കൈയേറ്റത്തിന്റെ പേരു പറഞ്ഞ് പൊളിച്ചു നീക്കിയെന്നാണ് പരാതി. മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കേസെടുത്തത്.

