ചേലക്കരയില്‍ എന്‍.കെ സുധീര്‍, പാലക്കാട് മിന്‍ഹാജ് മെദാര്‍;ഡിഎംകെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് അന്‍വര്‍

പാലക്കാട് :സംസ്ഥാനത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പി.വി അന്‍വര്‍ എം.എല്‍.എ.യുടെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ).
ചേലക്കരയില്‍ കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായ എന്‍.കെ സുധീറാണ് സ്ഥാനാര്‍ഥി. പാലക്കാട് ജീവകാരുണ്യപ്രവര്‍ത്തകനായ മിന്‍ഹാജ് മെദാര്‍ സ്ഥാനാര്‍ഥിയാകും.

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയെ ഡി.എം.കെ പിന്തുണയ്ക്കുമെന്നും തിരഞ്ഞെടുപ്പില്‍ പ്രിയങ്കയ്ക്ക് വേണ്ടി ഡി.എം.കെ. പ്രചാരണത്തിന് ഇറങ്ങുമെന്നും അന്‍വര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *