അരൂര്‍: ആലപ്പുഴ ജില്ലയിലെ അരൂരില്‍ യുവ ഡോക്ടര്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ചു. ചന്തിരൂര്‍ കണ്ടത്തിപ്പറമ്പില്‍ ഡോ. ഫാത്തിമ കബീര്‍(30) ആണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.
തൃശ്ശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലില്‍ മൂന്നാംവര്‍ഷ എം.ഡി. വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമ, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടാമത്തെ പ്രസവത്തിനായി ചികിത്സ തേടിയത്. തിങ്കളാഴ്ചയായിരുന്നു മരണം സംഭവിച്ചത്.
ചന്തിരൂരിലെ ഹൈടെക് ഓട്ടോമൊബൈല്‍ ഉടമ കബീര്‍-ഷീജ ദമ്പതിമാരുടെ മകളാണ്. ഭര്‍ത്താവ്: ഓച്ചിറ സനൂജ് മന്‍സിലില്‍ ഡോ. സനൂജ്. മൂത്തമകള്‍: മറിയം സെയ്നദ.

