കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുക്കിയ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തു. ഇന്ന് രാവിലെയാണ് നടന്‍ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. കൊച്ചി മരട് പൊലീസ് സ്റ്റേഷനില്‍ അഞ്ചുമണിക്കൂറിലേറെ സമയം പൊലീസ് ഭാസിയെ ചോദ്യം ചെയ്തു.
നടി പ്രയാഗ മാര്‍ട്ടിനും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ എത്തിയിട്ടുണ്ട്. തേവര എ.സി.പി ഓഫിസിലാണ് നടി എത്തിയത്. നടന്‍ സാബുമോനോടൊപ്പമാണ് പ്രയാഗ എത്തിയത്. രാവിലെ 10 മണിക്ക് ഹാജരാകാനാണ് പൊലീസ് നിര്‍ദേശിച്ചിരുന്നതെങ്കിലും വൈകീട്ടാണ് നടി വന്നത്. സാബുമോനാണ് പ്രയാഗയുടെ നിയമോപദേഷ്ടാവ്.
ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇരുവരും ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നോയെന്ന് സ്ഥിരീകരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.

