ആത്മകഥാ വിവാദം; നേരത്തെ വ്യക്തമാക്കിയ കാര്യങ്ങള്‍ തന്നെയാണ് പൊലീസിനോട് പറഞ്ഞത് ;ഇ.പി. ജയരാജന്‍

തിരുവനന്തപുരം: ആത്മകഥാ വിവാദത്തില്‍ നേരത്തേ വ്യക്തമാക്കിയ കാര്യങ്ങള്‍ തന്നെയാണ് പൊലീസിനോടും പറഞ്ഞതെന്ന് സി.പി.എം നേതാവ് ഇ.പി. ജയരാജന്‍. ഇന്നലെ പൊലീസ് മൊഴിയെടുത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയരാജന്‍.

എന്റെ കാര്യങ്ങള്‍ എനിക്ക് അറിയാം. എപ്പോഴും അത് ഓര്‍മയില്‍ ഉള്ളതാണ്. ഞാന്‍ പരാതി കൊടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ മൊഴി നല്‍കുകയും ചെയ്തു, അത് അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടിയാണ് -ജയരാജന്‍ പറഞ്ഞു.

ആത്മകഥ വിവാദത്തില്‍ ഇന്നലെയാണ് പൊലീസ് ഇ.പി. ജയരാജന്റെ മൊഴിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *