ടിബറ്റിലും നേപ്പാളിലും ഭൂചലനം; തീവ്രത 7.1

കാഠ്മണ്ഡു: ടിബറ്റിലും നേപ്പാളിലുമായി ചൊവ്വാഴ്ച പുലര്‍ച്ചെ ശക്തമായ ഭൂചനം.റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ചൊവ്വാഴ്ച രാവിലെ 6.35-നാണ് ഭൂചലനമുണ്ടായത്.

ഭൂചലനത്തിന്റെ പ്രകമ്പനം ബിഹാറിലും അസമിലും ഉള്‍പ്പെടെ, ഉത്തരേന്ത്യയില്‍ പലയിടത്തും അനുഭവപ്പെട്ടു.

ഹിമാലയന്‍ ബെല്‍റ്റില്‍ സ്ഥിരമായി ഭൂചലനം അനുഭവപ്പെടാറുണ്ടെങ്കിലും സമീപകാലത്ത് ഇത്രയും തീവ്രമായ ഭൂചനം രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *