ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഹരിയാനയില്‍ കോണ്‍ഗ്രസ്സ് മുന്നേറുന്നു.65 സീറ്റില്‍ കോണ്‍ഗ്രസ് മുന്നിലാണ്. ബി.ജെ.പി 19 സീറ്റില്‍ മാത്രമാണ് മുന്നിലുള്ളത്.
ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡ്യ സഖ്യം 53 സീറ്റുകളില്‍ മുന്നിലാണ്. ബി.ജെ.പി 22 ഇടത്തും പി.ഡി.പി നാലിടത്തുമാണ് മുന്നിലുള്ളത്. ഇരു സംസ്ഥാനങ്ങളിലും 90 സീറ്റുകളിലാണ് മത്സരം.
