തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ബിപിഎല്ലുകാര്‍ക്കും നിരക്ക് വര്‍ധനവ് ബാധകമാണ്.
അതേസമയം, നാല്പത് യൂണിറ്റിന് താഴെ ഉള്ളവര്‍ക്ക് ചാര്‍ജ് വര്‍ധനവ് ബാധകമല്ല. നിരക്ക് വര്‍ധനവ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍വന്നു. അടുത്ത വര്‍ഷം യൂണിറ്റിന് പന്ത്രണ്ട് പൈസ വര്‍ധിക്കും.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ 16 പൈസയും 2025-26 വര്‍ഷത്തില്‍ 12 പൈസയും വര്‍ധിപ്പിക്കുമെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അറിയിച്ചിരിക്കുന്നത്.
യൂണിറ്റിന് വരുത്തിയ വര്‍ധനവിന് പുറമെ, ഫിക്സഡ് ചാര്‍ജും ഉയര്‍ത്തിയിട്ടുണ്ട്. പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് രൂപ മുതല്‍ 30 രൂപ വരെയും 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് 40 രൂപ മുതല്‍ 50 രൂപ വരെയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്.

