തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് പോളിംഗ് ദിനത്തില്‍ ഇപി ജയരാജന്റെ ആത്മകഥാ ഉള്ളടക്കം പുറത്ത്. കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റിയതില്‍ പ്രയാസമുണ്ടെന്നും പാര്‍ട്ടി എന്നെ മനസ്സിലാക്കിയില്ലെന്നുമടക്കം തുറന്നടിക്കുന്ന ജയരാജന്റെ ആത്മകഥയിലെ ഭാഗങ്ങള്‍ പുറത്ത് വന്നു. ജാവ്‌ദേക്കര്‍ കൂട്ടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആത്മകഥയിലെ പരാമര്‍ശം. ഇ.പിയുടെ ‘കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന ആത്മകഥയിലെ ഭാഗങ്ങളാണ് പുറത്തായത്.
പാലക്കാട് ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന പി. സരിന്‍ അവസരവാദിയാണെന്നാണ് പുസ്തകത്തില്‍ പേരെടുത്ത് വിമര്‍ശിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും സ്വതന്ത്രര്‍ വയ്യാവേലിയാകുമെന്ന് ഓര്‍ക്കണമെന്നും ഇ.പി പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

