കട്ടന്‍ചായയും പരിപ്പുവടയും എന്ന പേര് ആത്മകഥക്ക് ഉപയോഗിക്കില്ല; പുതിയ പേരിടും; ഇ.പി. ജയരാജന്‍

കണ്ണൂര്‍:’കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പേര് തന്റെ ആത്മകഥക്ക് ഉപയോഗിക്കില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍. തന്നെ പരിഹസിക്കാന്‍ അത് ഡി.സി. ബുക്‌സ് മനപ്പൂര്‍വം നല്‍കിയതാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. പേര് എന്താണെന്ന് തീരുമാനിച്ചിട്ടില്ല. എന്തായാലും ആ പേര് സ്വീകരിക്കില്ലെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആത്മകഥ എഴുതികൊണ്ടിരിക്കുകയാണ്. ഡിസംബര്‍ വരെയുള്ളത് പൂര്‍ത്തിയായി. ഡിസംബര്‍ വരെയുള്ള ജീവിതമാണ് അതിലുണ്ടാകുക. ബാക്കിയുള്ള ജീവിതചരിത്രം അടുത്ത ഭാഗത്തുണ്ടാകും. ആത്മകഥക്ക് രണ്ടോ മൂന്നോ ഭാഗം വരെയുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

പ്രസാധകരെ തീരുമാനിച്ചിട്ടില്ലെന്നും പാര്‍ട്ടിയുടെ അനുമതി തേടിയശേഷം പുസ്തകം പുറത്തിറങ്ങുമെന്നും അദ്ദേഹം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *