ഇ പി ജയരാജന്‍ ഇന്ന് പാലക്കാട്; സരിന് വേണ്ടി പ്രചാരണത്തിനിറങ്ങും

പാലക്കാട്: ഇ പി ജയരാജന്‍ ഇടത് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് ഇന്ന് പാലക്കാടെത്തും. വൈകിട്ട് അഞ്ചുമണിക്ക് മുന്‍സിപ്പല്‍ ബസ്റ്റാന്‍ഡ് പരിസരത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്ത് ജയരാജന്‍ സരിനായി വോട്ട് അഭ്യര്‍ത്ഥിക്കും.

പാലക്കാട് ഇപിയുടെ വിവാദ ആത്മകഥ രാഷ്ട്രീയ ചര്‍ച്ചയാക്കാനാണ് യുഡിഎഫും ബിജെപിയും തയ്യാറെടുക്കുന്നത്. തിരഞ്ഞെടുപ്പിനെ വിവാദങ്ങള്‍ ദോഷകരമായി പ്രതിഫലിക്കും എന്ന വിലയിരുത്തലിലാണ് ഇ പിയെ സിപിഐഎം പ്രചാരണത്തിനിറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *