ദേഹത്ത് പെട്രോളൊഴിച്ച് എറണാകുളം കളക്ടറേറ്റില്‍ യുവതിയുടെ ആത്മഹത്യാശ്രമം

കൊച്ചി: എറണാകുളം കലക്ടറേറ്റിനു മുന്നില്‍ യുവതിയുടെ ആത്മഹത്യ ശ്രമം. ആര്‍ക്കിടെക്റ്റായ പള്ളുരുത്തി സ്വദേശി ഷീജയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കലക്ടറേറ്റിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഓഫിസിനു മുന്നില്‍ ഇന്ന് ഉച്ചക്കു ശേഷമാണ് സംഭവം. ദേഹത്ത് പെട്രോളൊഴിച്ച യുവതിയെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവും ഓഫീസിലെ ജീവനക്കാരും ചേര്‍ന്ന് തടയുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ഒരു കെട്ടിടത്തിനു പ്ലാന്‍ വരച്ചു കൊടുത്തതുമായി ബന്ധപ്പെട്ട്, ക്രമക്കേട് ഉണ്ടെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതോടെ ഷീജയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം നടന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇന്ന് കലക്ടറേറ്റില്‍ ഷീജ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *