എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു

കൊച്ചി: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി. വെട്ടേറ്റ് ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വേണു, ഭാര്യ ഉഷ മരുകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. വേണു-ഉഷ എന്നിവരുടെ മകന്‍ ജിതിനാണ് ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലുള്ളത്.ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്.

സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.കൊല്ലപ്പെട്ടവരുടെ അയല്‍വാസി റിതു ജയന്‍ (28) എന്നയാളാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ നാലംഗ കുടുംബത്തെ ആക്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *