ഡല്‍ഹി: ഹരിയാനയിലും ജമ്മു കശ്മീരിലും കോണ്‍ഗ്രസ് മുന്നേറ്റമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഇരുസംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് എതിരാണ് ജനവിധിയെന്നാണ് നിലവില്‍ പുറത്തുവന്ന എക്സിറ്റ് പോളുകള്‍ പറയുന്നത്. ഹരിയാനയില്‍ കോണ്‍ഗ്രസ് തരംഗമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.
ദൈനിക് ഭാസ്കറിന്റെ എക്സിറ്റ് പോള്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിക്കുന്നു. കോണ്‍ഗ്രസ് 44 മുതല്‍ 54 വരെ സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 15 മുതല്‍ 29 സീറ്റുവരെ സ്വന്തമാക്കുമെന്നും ജെ.ജെ.പി. പൂജ്യം മുതല്‍ ഒരു സീറ്റ് വരെയും ഐ.എന്‍.എല്‍.ഡി. ഒന്ന് മുതല്‍ അഞ്ച് സീറ്റ് വരേയും മറ്റുള്ളവര്‍ നാല് മുതല്‍ 9 സീറ്റ് വരെ നേടുമെന്നും ഫലം സൂചിപ്പിക്കുന്നു.
റിപ്പബ്ലിക്ക് ടിവി- മാട്രൈസ് എക്സിറ്റ് പോള്‍ ഫലം അനുസരിച്ച് കോണ്‍ഗ്രസ് 55 മുതല്‍ 62 സീറ്റുവരെ നേടും. ബി.ജെ.പി. 18 മുതല്‍ 24 സീറ്റുവരെയും നേടും. ജെ.ജെ.പി. മൂന്ന് സീറ്റുകള്‍ വരേയും ഐ.എന്‍.എല്‍.ഡി. മൂന്ന് മുതല്‍ ആറ് സീറ്റ് വരേയും മറ്റുള്ളവര്‍ രണ്ട് മുതല്‍ അഞ്ച് സീറ്റ് വരേയും നേടുമെന്ന് എക്സിറ്റ്പോള്‍ ഫലം പ്രവചിക്കുന്നു.
ധ്രുവ് റിസര്‍ച്ച് എക്സിറ്റ് പോള്‍ ഫലം അനുസരിച്ച് കോണ്‍ഗ്രസ് 50 മുതല്‍ 64 സീറ്റുവരെ നേടും. ബിജെപി 22 മുതല്‍ 32 സീറ്റുവരെയും നേടും. മറ്റുള്ളവര്‍ രണ്ട് മുതല്‍ എട്ട് സീറ്റുകള്‍വരെ നേടുമെന്നാണ് പ്രവചനം. പീപ്പിള്‍ പ്ലസിന്റെ കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസിന് 49 മുതല്‍ 61 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ബി.ജെ.പി 20 മുതല്‍ 32 സീറ്റുകള്‍ വരേയും എഎന്‍എല്‍ഡി രണ്ട് മുതല്‍ മൂന്ന് സീറ്റ് വരേയും ജെജെപി പൂജ്യം മുതല്‍ ഒരു സീറ്റ് വരേയും മറ്റുള്ളവര്‍ മൂന്ന് മുതല്‍ ഏഴ് സീറ്റുകള്‍ വരേയും നേടുമെന്നാണ് പ്രവചനം.
ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം 35 മുതല്‍ 40 വരെ സീറ്റുകള്‍ നേടുമെന്നാണ് ദൈനിക് ഭാസ്കറിന്റെ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. ബി.ജെ.പി 20 മുതല്‍ 25 സീറ്റുവരെ നേടുമെന്നും പിഡിപി നാല് മുതല്‍ ഏഴ് വരെ സീറ്റുകളും മറ്റുള്ളവര്‍ 12 മുതല്‍ 18 സീറ്റ് വരെ നേടുമെന്നും ഫലം പ്രവചിക്കുന്നു.
പീപ്പിള്‍ പ്ലസിന്റെ കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസ് സഖ്യം 46 മുതല്‍ 50 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ബി.ജെ.പി 23 മുതല്‍ 27 സീറ്റുകള്‍ വരേയും പി.ഡി.പി. ഏഴ് മുതല്‍ 11 സീറ്റ് വരേയും മറ്റുള്ളവര്‍ നാല് മുതല്‍ 10 സീറ്റുകള്‍ വരേയും നേടുമെന്നാണ് പ്രവചനം. സീ വോട്ടര്‍ പ്രവചനം അനുസരിച്ച് കോണ്‍ഗ്രസ് സഖ്യം 40 മുതല്‍ 48 സീറ്റുകള്‍ നേടും. ബി.ജെ.പി 27 മുതല്‍ 32 സീറ്റുകള്‍ വരേയും പി.ഡി.പി ആറ് മുതല്‍ 12 സീറ്റുകള്‍ വരേയും നേടുമെന്നണ് പ്രവചനം. മറ്റുള്ളവര്‍ക്ക് ആറ് മുതല്‍ 11 വരെ സീറ്റുകളും സീ വോട്ടര്‍ പ്രവചിക്കുന്നു.
റിപ്പബ്ലിക്ക് ടിവി മാട്രൈസ് എക്സിറ്റ് പോള്‍ ഫലം അനുസരിച്ച് കോണ്‍ഗ്രസ് സഖ്യം 31 മുതല്‍ 36 സീറ്റുവരെ നേടും. ബി.ജെ.പി. 28 മുതല്‍ 30 സീറ്റുവരെയും പി.ഡി.പി അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍ വരേയും മറ്റുള്ളവര്‍ എട്ട് മുതല്‍ 16 സീറ്റുകള്‍ വരേും നേടുമെന്നണ് പ്രവചനം.
