കരിപ്പൂരില്‍ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പ്രതി അറസ്റ്റില്‍

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബൂദാബിയിലേക്ക് പോകേണ്ട എയര്‍ അറേബ്യ വിമാനത്തിന് ബോംബ് ഭീഷണി. സന്ദേശം അയച്ച ആള്‍ അറസ്റ്റില്‍. പാലക്കാട് അനങ്ങനാടി കോതകുറിശ്ശി ഓവിങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഇജാസി (26) നെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

എയര്‍ അറേബ്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. എയര്‍പോര്‍ട്ട് അധികൃതര്‍ കരിപ്പൂര്‍ പൊലീസിന് പരാതി നല്‍കുകയും തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി 14 ദിവസത്തോക്ക് റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *