കോഴിക്കോട്: കൂടരഞ്ഞിയില്‍ ഉറങ്ങിക്കിടന്ന മകനെ അച്ഛന്‍ കുത്തി കൊലപ്പെടുത്തി. പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെരിയന്‍ ആണ് മകന്‍ ക്രിസ്റ്റിയെ (24) മദ്യലഹരിയില്‍ കുത്തിക്കൊന്നത്. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ രാത്രി മദ്യപിച്ച ശേഷം ഇരുവരും തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്.
ക്രിസ്റ്റി ഉറങ്ങിക്കിടക്കുമ്പോള്‍ ജോണ്‍ കത്തി നെഞ്ചില്‍ കുത്തിയിറക്കുകയായിരുന്നു. സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാകുന്ന ആളാണ് ജോണ്‍. മരിച്ച ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കൊലപാതകം ചെയ്ത ജോണിനെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
