കൊലയാളികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പോഷക സംഘടനയുള്ള ഏക രാഷ്ട്രീയ പാര്‍ട്ടി സി.പി.എം ആയിരിക്കും; ഫാത്തിമ തഹ്‌ലിയ

കോഴിക്കോട്: പെരിയ ഇരട്ടക്കൊല കേസില്‍ പ്രതികരണവുമായി എം.എസ്.എഫ് ‘ഹരിത’ നേതാവ് ഫാത്തിമ തഹ്‌ലിയ.

കൊലയാളികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പോഷക സംഘടനയുള്ള ഏക രാഷ്ട്രീയ പാര്‍ട്ടി സി.പി.എം ആയിരിക്കുമെന്ന് തഹ്‌ലിയ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;

‘കൊലയാളികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പോഷക സംഘടനയുള്ള ഏക രാഷ്ട്രീയ പാര്‍ട്ടി സിപിഎം ആയിരിക്കും.

കൊലയാളികളായ സിപിഎം അംഗങ്ങള്‍ക്ക്, രക്തസാക്ഷികള്‍ക്കോ ജനപ്രതിനിധികള്‍ക്കോ ലഭിക്കുന്നതിനേക്കാള്‍ വലിയ പരിഗണനയും ആനുകൂല്യവുമാണ് പാര്‍ട്ടിയില്‍ നിന്നും ലഭിക്കാറ്.

കേസ് നടത്തി കൊടുക്കുന്നതില്‍ ഒതുങ്ങുന്നില്ല സിപിഎമ്മും കൊലയാളികളും തമ്മിലുള്ള ബന്ധം. കൊലയാളികളുടെ വീട്ടിലേക്ക് കൃത്യമായി റേഷന്‍ എത്തിച്ചു നല്‍കുക, വീട്ടുകാരുടെ വിദ്യാഭ്യാസം, വിവാഹം, ചികിത്സ തുടങ്ങിയവ കൃത്യമായി നോക്കുക, വീട് നിര്‍മ്മിച്ചു നല്‍കുക, കൃത്യമായ ഇടവേളകളില്‍ പരോള്‍ ഏര്‍പ്പാട് ചെയ്ത് നല്‍കുക..

അങ്ങനെ കൊലയാളികള്‍ക്കായി സിപിഎം നടത്തുന്ന പദ്ധതികള്‍ എത്രയെത്ര…

പെരിയ ഇരട്ടക്കൊല കേസില്‍ നീതി നടപ്പായി എന്നൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഗള്‍ഫിലേക്ക് ജോലിക്ക് പോകുന്ന ലാഘവത്തോടെയാണ് പാര്‍ട്ടി കൊലയാളികള്‍ ജയിലിലേക്ക് പോകുന്നത്. അവര്‍ക്ക് പരോള്‍ കിട്ടും. ജയിലില്‍ സ്വാതന്ത്ര്യത്തിനു യാതൊരു തടസ്സവും അവര്‍ക്ക് ഉണ്ടാവില്ല. അവരുടെ വീട്ടുകാര്യങ്ങള്‍ നോക്കാന്‍ പാര്‍ട്ടി ഉണ്ടാകും. പിന്നെ ഇത് എന്ത് ശിക്ഷയാണ്?

സിപിഎമ്മുകാര്‍ നടത്തിയ ഇരട്ടക്കൊല കോടതിക്ക് മുമ്പില്‍ തെളിയിക്കപ്പെട്ടു എന്നത് മാത്രമാണ് നാം ഈ കേസിലൂടെ നേടിയിരിക്കുന്നത്. ഇരട്ട ജീവപര്യന്ത ശിക്ഷ എന്നതൊക്കെ വെറും പുകമറ മാത്രം’ -തഹ്‌ലിയ ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *