കൊച്ചി: സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ‘ഫെഫ്ക’യില്‍നിന്ന് സംവിധായകന്‍ ആഷിക് അബു രാജിവച്ചു. ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് ആഷിഖ് അബു രാജിവച്ചത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരായ പരസ്യ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് രാജി.വേട്ടക്കാരുടെ കൂടെയാണ് ഈ സംഘങ്ങള്‍ എന്ന് തെളിയിക്കുന്നുവെന്നും ആഷിക് അബു കൂട്ടിച്ചേര്‍ത്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഫെഫ്ക മൗനം പാലിച്ചതിനെയും ആഷിഖ് അബു വിമര്‍ശിച്ചിരുന്നു.സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ സംഘടനയും നേതൃത്വവും തികഞ്ഞ പരാജയമാണ്. ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ ഫെഫ്ക നേതൃത്വത്തിന്റെത് കുറ്റകരമായ മൗനമാണെന്നും ആഷിഖ് അബു ചൂണ്ടിക്കാട്ടി.ഫെഫ്ക എന്നാല്‍ ഉണ്ണീകൃഷ്ണനാണെന്ന സമീപനം തിരുത്തപ്പെടേണ്ടതാണെന്നും പറയുകയുണ്ടായി. നയരൂപീകരണ സമിതിയില്‍നിന്ന് ഉണ്ണികൃഷ്ണനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
