ബാറില്‍ സംഘര്‍ഷം; ഒരാള്‍ കുത്തേറ്റ് മരിച്ചു

കൊച്ചി: അങ്കമാലിയില്‍ ബാറില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ് യുവാവ് മരിച്ചു. കിടങ്ങൂര്‍ വലിയോലിപറമ്പില്‍ ആഷിക് മനോഹരന്‍ (32) ആണ് മരിച്ചത്.സംഭവത്തിന് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നിരവധി കേസുകളില്‍ പ്രതിയാണ് ആഷിക്. ഒരാഴ്ച്ച മുന്‍പാണ് ഇയാള്‍ ജയിലില്‍ നിന്ന് ഇറങ്ങുന്നത്.

ചൊവ്വാഴ്ച്ച രാത്രി 11.15 ഓടെ അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹില്‍ പാലസ് ബാറില്‍ വച്ചാണ് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുന്നത്. അടിപിടിക്ക് പിന്നാലെ ആഷികിന് കുത്തേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആഷികിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *