ഡല്‍ഹി : സുപ്രീം കോടതി സമുച്ചയത്തില്‍ തീപിടിത്തം. തീപിടിത്തമുണ്ടായ ഉടനെ തന്നെ അണയ്ക്കാനായതിനാല്‍ വലിയ അപകടം ഒഴിവായി.നിലവില്‍ ആശങ്കപ്പെടെണ്ട സാഹചര്യം ഇല്ലെന്നാണ് വിവരം .
കോടതി നമ്പര്‍ 11നും കോടതി നമ്പര്‍ 12നും ഇടയിലുള്ള വെയിറ്റിങ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് കോര്‍ട്ട് നമ്പര്‍ 11 ന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. തീ പിടിച്ച് പുക ഉയര്‍ന്ന ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചേര്‍ന്ന് അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പുക പടലം ഉയര്‍ന്നു.

