മലപ്പുറം: മുഖ്യമന്ത്രിക്കെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ വാര്ത്തസമ്മേളനത്തിന് പിന്നാലെ അന്‍വറിന്റെ വീടിന് മുന്നില്‍ ഫ്ളക്സ് ബോര്‍ഡുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെയും ചിത്രമുള്ള വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വേറെയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഫ്ളക്സ് ബോര്‍ഡാണ് സ്ഥാപിച്ചത്.
സിപിഐഎം ഒതായി ബ്രാഞ്ചിന്റെ പേരിലാണ് ഫ്ളക്സ് ഉള്ളത്.
മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരേ കടുത്ത വിമര്‍ശനമായിരുന്നു വാര്‍ത്തസമ്മേളത്തില്‍ എംഎല്‍എ ഉന്നയിച്ചത്. പി. ശശിയെ കാട്ടുകള്ളന് എന്ന് അഭിസംബോധന ചെയ്ത അന്‍വര്‍ ശശിതന്നെയാണ് മുഖ്യമന്ത്രിയെ വികൃതമാക്കി മാറ്റുന്നതെന്നും ആരോപിച്ചു. കേരളത്തില്‍ ജ്വലിച്ചുനിന്നിരുന്ന സൂര്യനായിരുന്നു മുഖ്യന്ത്രിയെന്നും അത് കെട്ടുപോയെന്നും അന്‍വര്‍ പറഞ്ഞു.
