സൈബര്‍ തട്ടിപ്പിന് ഇരയായി മുന്‍ ഹൈകോടതി ജഡ്ജ് ;തട്ടിയത് 90 ലക്ഷം രൂപ

കൊച്ചി: ഓഹരിവിപണിയില്‍ വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ജസ്റ്റിസ് എ ശശിധരന്‍ നമ്പ്യാര്‍ക്ക് 90 ലക്ഷം രൂപ നഷ്ടമായി. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

ജഡ്ജിയുടെ പരാതിയില്‍ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. നാലാംതീയതി മുതല്‍ 30-ാം തീയതി വരെ പലതവണകളായാണ് തട്ടിപ്പ് സംഘം ജഡ്ജിയില്‍ നിന്ന് പണം തട്ടിയത്. വാട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പ് സംഘം ജഡ്ജിയെ പരിചയപ്പെട്ടത്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്.

തുടര്‍ന്ന് 850 ശതമാനം വരെ ലാഭം വാഗ്ദാനംചെയ്ത് ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ പ്രലോഭിപ്പിച്ചു. തുടര്‍ന്ന് പണം തട്ടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *