ഇടുക്കി: ഇടുക്കി ജില്ല മുന്‍ പൊലീസ് മേധാവി കെ.വി ജോസഫ് ഐ.പി.എസ് (റിട്ട.) പ്രഭാത നടത്തത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു. ഇന്ന് രാവിലെ അറക്കുളം സെന്റ് ജോസഫ് കോളജിന് മുന്നില്‍ വച്ചായിരുന്നു സംഭവം.
കുഴഞ്ഞ് വീഴുന്നത് കണ്ട് കോളജ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്നവര്‍ ഓടിയെത്തി മൂലമറ്റം ബിഷപ്പ് വയലില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

