ഗോതമ്പില്‍ മുഴുവനും ‘കല്ലാണ് ‘സര്‍ക്കാറെ.., തിന്നാല്‍ കൊള്ളത്തില്ല

ഇത് റേഷന്‍ കടയില്‍ നിന്ന് വിതരണം ചെയ്ത ഗോതമ്പ്, അല്ല ‘കല്ല് ഗോതമ്പ് ‘, അങ്ങനെ പറയുന്നതാവും നല്ലത്. അഞ്ച് കിലോ ഗോതമ്പില്‍ മുക്കാലും കല്ലാണ്. പറ്റാവുന്നത്രയും പെറുക്കിയെടുത്തു. ഇനിയുമുണ്ട് ഒരുപാട് പെറുക്കി മാറ്റാന്‍. ഇത് എങ്ങനെയാണ് അധികാരികളെ കഴിക്കുക ?മനുഷ്യര്‍ കല്ലാണോ കഴിക്കേണ്ടത്. ?

മുന്‍ഗണാ വിഭാഗക്കാര്‍ക്ക് ഇത്തവണ ലഭിച്ച റേഷന്‍ ഗോതമ്പിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ റേഷന്‍കടയില്‍ നിന്നാണ് കല്ല് ഗോതമ്പ് ലഭിച്ചത്. മാത്രമല്ല കളര്‍ഫുള്‍ അരിയാണ് ഇത്തവണത്തേത് എന്നത് മറ്റൊരു പ്രത്യേകതയാണ്. അരി കളര്‍ഫുള്‍ ആയതുകൊണ്ടു തന്നെ കല്ലിന്റെ എണ്ണം കുറവാണ്.പക്ഷേ ആ കളര്‍ മാറ്റിയെടുക്കാന്‍ അല്‍പം പാടുപെടും .

കാര്യം സൗജ്യമാണ് എന്നിരുന്നാലും അതിനില്ലെ സര്‍ക്കാറെ ഒരു അന്തസ്സ്. ആനുകൂല്യമല്ലെ അപ്പോ ഇത്രയൊക്കെ മതിയെന്നാണോ..? ഗുണനിലവാരം ഇല്ലാത്ത ഭക്ഷ്യ സാധനങ്ങള്‍ റേഷന്‍ കടയില്‍ നിന്ന് ലഭിക്കുന്നത് ഇത് ആദ്യമായല്ല. സൗജന്യമായി ലഭിക്കുന്ന അരി ആയാലും ഗോതമ്പായാലും ആട്ടയായാലും ഗുണനിലവാരം അത് കുറവായിരിക്കും.

റേഷന്‍കടക്കാരെ പറഞ്ഞിട്ട് കാര്യമില്ല, അവര്‍ക്ക് ലഭിക്കുന്നത് അവര്‍ വിതരണം ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട അധികാരികള്‍ ഇത് എന്ത് കണ്ടിട്ടാണ് റേഷന്‍കടകളിലേക്ക് വിതരണം ചെയ്യുന്നത് എന്നതാണ് ചോദ്യം. പരിശോധന നടത്താതെയാണോ ഇത്തരം ഭക്ഷ്യ സാധനങ്ങള്‍ കയറ്റി വിടുക ? അരിയില്‍ നിന്ന് ചത്ത പല്ലിയെ ലഭിക്കുക, പുഴു നിറഞ്ഞ അരി, ഗോതമ്പ് ഇങ്ങനെ എത്രയോ പരാധികള്‍ ഇതിനുമുമ്പും ലഭിച്ചിട്ടുണ്ട്. എന്നിട്ടുമെന്താണ് ഗുണമേന്മ ഉറപ്പുവരുത്താന്‍ അധികാരികള്‍ക്ക് പറ്റാത്തത് ?

ഭക്ഷ്യ മന്ത്രിയോടാണ് , റേഷന്‍ ആയി വിതരണം ചെയ്യുന്നത് മേന്മയുള്ളതാണോ അല്ലെയോ എന്ന് ഉറപ്പുവരുത്തുക അങ്ങയുടെ കടമയാണ്. മനുഷ്യര്‍ക്ക് ഭക്ഷിക്കാനാണ് ക്യൂ നിന്ന് റേഷന്‍ വാങ്ങുന്നത്. അല്ലാതെ ചവച്ച് തുപ്പിക്കളയാന്‍ അല്ല.

Leave a Reply

Your email address will not be published. Required fields are marked *