ഹോട്ടല്‍ മുറിയുടെ ബെല്ലടിച്ചുകൊണ്ടിരുന്നു; സംവിധായകന്‍ തുളസീദാസിനെതിരെ നടി ഗീതാ വിജയന്‍

കൊച്ചി: സംവിധായകന്‍ തുളസീദാസിനെതിരെ ഗുരുതര ആരോപണവുമായി നടി ഗീതാ വിജയന്‍. ചാഞ്ചാട്ടം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ദുരനുഭവം നേരിട്ടുവെന്നാണ് ഗീതാ വിജയന്‍ വെളിപ്പെടുത്തിയത്.ഹോട്ടല്‍ മുറിയില്‍ വെച്ച് ശല്യം ചെയ്തുവെന്നാണ് പരാതി. നിരന്തരം ഹോട്ടല്‍ മുറിയുടെ ബെല്ലടിച്ചുകൊണ്ടിരുന്നു. മൂന്നുനാലു ദിവസം തുടര്‍ച്ചയായി ബുദ്ധിമുട്ടിച്ചു. ചീത്ത വിളിച്ചപ്പോള്‍ ഓടിപ്പോവുകയായിരുന്നു. പിന്നീട് സെറ്റില്‍വെച്ച് ഇതിനെല്ലാം തുളസീദാസ് പ്രതികാരം ചെയ്തു. സീന്‍ വിവരിച്ചു തന്നില്ല. സിനിമ മേഖലയില്‍ നിന്ന് ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും ഗീതാ വിജയന്‍ സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനെതിരെയും നടി ആരോപണം ഉന്നയിച്ചിട്ടുണ്ട്. പ്രോജക്ടിന് വേണ്ടി വിളിച്ചപ്പോഴാണ് അരോമ മോഹന്‍ മോശമായി സംസാരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *