കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 7060 രൂപയും, പവന് 480 രൂപ വര്‍ധിച്ച് 56,480 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5840 രൂപയായി.
ഇതോടെ മൂന്നാഴ്ചക്കിടെ കൂടിയത് 3,100 രൂപയിലേറെ.
അന്തരാഷ്ട്ര വിപണിയിലെ വില വര്‍ധനവാണ് ഇവിടെയും കൂടാന്‍ കാരണം.വരും ദിവസങ്ങളിലും വിലയില്‍ മുന്നേറ്റം തുടരാനാണ് സാധ്യത.
