കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 135 രൂപ കുറഞ്ഞ് 7085 രൂപയിലെത്തി. പവന് 1080 രൂപയും കുറഞ്ഞു. പവന്റെ വില 56,680 രൂപയായി.
യു.എസ് പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപിന്റെ വരവാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ട്രംപിന്റെ ഭരണകാലത്ത് പലിശനിരക്കില്‍ യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് എന്ത് മാറ്റം വരുത്തുമെന്നതും വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കും.
