സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന്റെ വില 880 രൂപ കുറഞ്ഞ് 55,480 രൂപയായി. ഇതോടെ രണ്ടാഴ്ചക്കിടെ സ്വര്‍ണ വിലയിലുണ്ടായ ഇടിവ് 3,600 രൂപയായി. ഗ്രാമിന്റെ വില 110 രൂപ കുറഞ്ഞ് 6,935 രൂപയിലുമെത്തി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും സമാനമായ ഇടിവ് രേഖപ്പെടുത്തി. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 609 രൂപ കുറഞ്ഞ് 73,873 നിലവാരത്തിലെത്തി.
യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ നിരക്ക് കുറയ്ക്കല്‍ സംബന്ധിച്ച അനിശ്ചിതത്വവുമാണ് സ്വര്‍ണവില കുറയാന്‍ കാരണമായത്.

