സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു .പവന്റെ വില 960 രൂപ കുറഞ്ഞ് 56,640 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 120 രൂപ കുറഞ്ഞ് 7,080 രൂപയുമായി. ഇതോടെ രണ്ട് ദിവസത്തിനിടെ പവന്റെ വിലയില്‍ 1,760 രൂപയാണ് ഇടിവുണ്ടായത്.
ഡോളര്‍ ശക്തിയാര്‍ജിച്ചതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,624 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 75,472 രൂപയുമാണ്.

