കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡില്‍. 600 രൂപ കൂടി പവന് 60,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 7,525 രൂപയായി.
പവന് 600 രൂപയുടെയും ഗ്രാമിന് 75 രൂപയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആദ്യമായാണ് സ്വര്‍ണവില പവന് 60,000 രൂപ കടക്കുന്നത്.
ഡോളറിന്റെ ഉയര്‍ച്ചയും രൂപയുടെ തകര്‍ച്ചയുമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഉയരാന്‍ കാരണം.
