തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഇന്ന് 480 രൂപയാണ് സ്വര്‍ണത്തിനു വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഒരു പവന് 58,080 രൂപയായി.
കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വര്‍ണത്തിന് വര്‍ധിച്ചത് 1,200 രൂപയാണ്. ഇന്നലെ 240 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. വില കുറയുമെന്ന സ്വര്‍ണാഭരണ ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി ഇന്ന് വമ്പന്‍ കുതിപ്പാണ് വിലയിലുണ്ടായത്.
ഒക്ടോബര്‍ 31 നാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത് 59,640 രൂപയായിരുന്നു പവന്റെ വില
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 60 രൂപ ഉയര്‍ന്ന് 7260 രൂപയായി.
