കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 240 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.ഇതോടെ 60,440 രൂപയിലെത്തിയിരിക്കുകയാണ് സ്വര്‍ണവില. ഗ്രാമിന് 30 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7555 രൂപയായാണ് ഉയര്‍ന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്ന് മൂന്ന് മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലേക്ക് എത്തി. തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് സ്വര്‍ണം നേട്ടം രേഖപ്പെടുത്തുന്നത്. സ്വര്‍ണ വില ഇനിയും ഉയരാനാണ് സാധ്യത.