കൊടുവള്ളിയില്‍ സ്വര്‍ണവ്യാപാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി രണ്ട് കിലോ സ്വര്‍ണം കവര്‍ന്നു

കോഴിക്കോട്: കൊടുവള്ളിയില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നതായി പരാതി. സ്വര്‍ണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവില്‍ നിന്ന് രണ്ട് കിലോഗ്രാം സ്വര്‍ണം കവര്‍ന്നതായാണ് പരാതി. ഇന്നലെ രാത്രി 11 മണിയോടെ കൊടുവള്ളി – ഓമശ്ശേരി റോഡില്‍ ഒതയോത്ത് മുത്തമ്പലത്ത് വെച്ചായിരുന്നു സംഭവമെന്ന് ബൈജു പറയുന്നു.

രാത്രി കടയടച്ച ശേഷം സ്വര്‍ണവുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയെ കൊടുവള്ളി ഓമശേരി റോഡില്‍ വെച്ച് അഞ്ചംഗ സംഘം കാറിടിച്ച് വീഴ്ത്തി കത്തിക്കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നുവെന്നാണ് പരാതി. കൈയിലുണ്ടായിരുന്ന രണ്ട് കിലോയോളം സ്വര്‍ണം ഇവര്‍ കൊണ്ടുപോയെന്നും ബൈജു പറയുന്നു. മോഷ്ടാക്കള്‍ മുഖം മൂടി ധരിച്ചിരുന്നില്ല. ഇവരെ നേരത്തെ കണ്ടിരുന്നില്ല. എന്നാല്‍, കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് ബൈജു പറയുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *