സുരേന്ദ്രനുമായി അടുത്ത ബന്ധം ;ധര്‍മ്മരാജന്‍

തൃശൂര്‍:കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായുള്ള ബന്ധം സമ്മതിച്ച് ധര്‍മ്മരാജന്‍. കുഴല്‍പ്പണം കൊണ്ടുവന്ന ധര്‍മരാജന്‍ ആണ് പൊലീസിനു നല്‍കിയ മൊഴിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടെന്നു സമ്മതിച്ചത്.

വാജ്‌പേയ് സര്‍ക്കാരിന്റെ കാലംമുതല്‍ സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളത്. സാമ്പത്തിക സഹായങ്ങള്‍ ചെയ്തിരുന്നു. സുരേന്ദ്രന്റെ കോന്നിയിലെ ഇലക്ഷന്‍ പരിപാടിക്ക് പോയിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നിയില്‍ മൂന്നു തവണ പോയെന്നും ധര്‍മ്മരാജന്റെ മൊഴിയില്‍ പറയുന്നു.

തൃശൂരിലെ ബിജെപി ഓഫീസിലേക്ക് 6.5 കോടി രൂപ കൊണ്ടുവന്നുവെന്നും മൊഴിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *