വിശദീകരണം നല്‍കാന്‍ ഡി.ജി.പിയോടും ചീഫ് സെക്രട്ടറിയോടും ആവശ്യപ്പെട്ടു, അവരെ മുഖ്യമന്ത്രി തടഞ്ഞു: ഗവര്‍ണര്‍

തിരുവനന്തപുരം: രാജ്യ സുരക്ഷയെ ബാധിക്കുന്ന ചില കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചുവെക്കാനുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനം എന്നല്ലേ പറയേണ്ടതെന്ന് ചോദിച്ച ഗവര്‍ണര്‍ അത് റിപ്പോര്‍ട്ട് ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി.

ഇത് കേന്ദ്രത്തെയും രാഷ്ട്രപതിയേയും അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമല്ലേ. മുഖ്യമന്ത്രിക്ക് മറുപടി തരാന്‍ 27 ദിവസമെടുത്തു. വിശദീകരണം നല്‍കാന്‍ ഡി.ജി.പിയോടും ചീഫ് സെക്രട്ടറിയോടും ആവശ്യപ്പെട്ടു. അവരെ മുഖ്യമന്ത്രി തടഞ്ഞു. മുഖ്യമന്ത്രിക്ക് എന്തോ മറച്ചുവെക്കാനുണ്ട്. അദ്ദേഹവുമായി അടുപ്പമുള്ള പലരും സ്വര്‍ണക്കടത്തു കേസില്‍ മുമ്പ് പിടിക്കപ്പെട്ടിരുന്നു എന്ന കാര്യവും മറക്കരുത്” -ഗവര്‍ണര്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ വെച്ചുള്ള അന്വേഷണം പരിഗണിക്കും. സ്വര്‍ണ്ണക്കടത്ത് നടക്കുന്നതായി മുഖ്യമന്ത്രിയും സമ്മതിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും രാജ്ഭവനില്‍ വിലക്കാണ്. നിരന്തരം വന്നുകൊണ്ടിരുന്നവര്‍ ആവശ്യപ്പെട്ടിട്ടും വന്നില്ല. അവര്‍ക്ക് രാജ്ഭവനിലേക്ക് ഇനി പ്രവേശനമുണ്ടാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *