തൃശൂരിലെ സ്വര്‍ണ നിര്‍മാണ, വ്യാപാര കേന്ദ്രങ്ങളില്‍ ജി.എസ്.ടി റെയ്ഡ് ; 104 കിലോയിലധികം സ്വര്‍ണം പിടികൂടി

തൃശൂര്‍: തൃശൂരിലെ സ്വര്‍ണ നിര്‍മാണ, വ്യാപാര കേന്ദ്രങ്ങളില്‍ ജി.എസ്.ടി റെയ്ഡ്. സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ കണക്കില്‍പെടാത്ത 104 കിലോയിലധികം സ്വര്‍ണം പിടികൂടി.തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് ജിഎസ്ടി റെയ്ഡ് നടക്കുന്നത്. പരിശോധനയില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിലെ 700 ഓളം ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്.ഇന്നലെ വൈകിട്ട് തുടങ്ങിയ പരിശോധന ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്ത് നടന്നതില്‍വെച്ച് ഏറ്റവും വലിയ ജി.എസ്.ടി റെയ്ഡാണ് തൃശൂരിലുണ്ടായത്. കടകള്‍ക്ക് പുറമേ വ്യാപാരികളുടെ വീടുകള്‍, ഫ്‌ലാറ്റുകള്‍ എന്നിവിടങ്ങളിലും സംഘം പരിശോധനക്കെത്തി. അനധികൃതമായി സൂക്ഷിച്ച ഏകദേശം 10 കിലോക്കുമേല്‍ സ്വര്‍ണം പിടികൂടിയെന്നാണ് സൂചന. ആഭരണ നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്നാണ് അധികവും കണക്കില്‍പെടാത്ത സ്വര്‍ണം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *