ഹരിയാനയില്‍ ട്വിസ്റ്റ് ; കോണ്‍ഗ്രസ്സിനെ പിന്നിലാക്കി ബി.ജെ.പി മുന്നേറ്റം

ഡല്‍ഹി: ഹരിയാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം .കോണ്‍ഗ്രസ്സിനെ പിന്നിലാക്കി ബി.ജെ.പി മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസാണ് മുന്നിട്ടുനിന്നതെങ്കില്‍ പിന്നീട് ബി.ജെ.പി തിരിച്ചുകയറുകയായിരുന്നു. 90 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ബി.ജെ.പി -47, കോണ്‍ഗ്രസ് -36, മറ്റുള്ളവര്‍ -ഏഴ് എന്നിങ്ങനെയാണ് ഹരിയാനയിലെ ലീഡ് നില.

അതേസമയം, ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡ്യ സഖ്യം വ്യക്തമായ മുന്നേറ്റം തുടരുകയാണ്. 48 സീറ്റിലാണ് സഖ്യം മുന്നിലുള്ളത്. ബി.ജെ.പി 28 സീറ്റിലും പി.ഡി.പി നാല് സീറ്റിലുമാണ് മുന്നിലുള്ളത്. 10 സീറ്റില്‍ മറ്റുള്ളവരും മുന്നിട്ടുനില്‍ക്കുന്നു. ജമ്മു കശ്മീരിലും ആകെ 90 സീറ്റുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *