ചണ്ഡിഗഢ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണിയോടെയാണ് പോളിങ് ആരംഭിച്ചത്. വൈകീട്ട് ആറ് മണിയോടെ അവസാനിക്കും.
20,632 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ 2.03 കോടി വോട്ടര്‍മാരാണ് സമ്മതിദാനവകാശം വിനിയോഗിക്കുന്നത്.90 അംഗ നിയമസഭയിലേക്ക് 101 വനിതകള്‍ ഉള്‍പ്പെടെ 1031 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇവരില്‍ 464 പേര്‍ സ്വതന്ത്രരാണ്. വോട്ടര്‍മാരില്‍ 5.25 ലക്ഷം പേര്‍ 18നും 19നും ഇടയില്‍ പ്രായമുള്ളവരാണ്. 2.31 ലക്ഷം വോട്ടര്‍മാര്‍ 85 വയസ്സിന് മുകളിലുള്ളവരും.
ബി.ജെ.പി. ഭരണം നിലനിര്‍ത്താനായി പോരാടുമ്പോള്‍ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ഹരിയാണ, ജമ്മു-കശ്മീര്‍ തിരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോള്‍ പുറത്തുവരും.
