ആന്ധ്രയിലും തെലങ്കാനയിലും അതിശക്ത മഴ; മരണം 24 ആയി

ബെംഗളൂരു: ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷം. 24 പേര്‍ മരിച്ചു. തെലങ്കാനയില്‍ അച്ഛനും മകളും മറ്റൊരു കുടുംബത്തിലെ അമ്മയും മകളും ദമ്പതികളും അടക്കം 9 മരണം. കനത്ത മഴയില്‍ വിജയവാഡ നഗരം ഒറ്റപ്പെട്ടു. നഗരത്തിലേക്കുള്ള റെയില്‍, റോഡ് ഗതാഗതം പൂര്‍ണമായി നിലച്ചു. റെയില്‍വേ ട്രാക്കുകളിലും റോഡുകളിലും വെള്ളം കയറി. ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് തെലങ്കാനയിലും ആന്ധ്രയിലും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഹൈദരാബാദ് നഗരത്തില്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഐടി കമ്പനികളോടും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോടും പൊലീസ് നിര്‍ദേശം നല്‍കി.

തെലങ്കാനയില്‍ വെള്ളപ്പാച്ചിലില്‍പ്പെട്ടാണ് യുവശാസ്ത്രജ്ഞ അശ്വിനി നുനാവത് (27), അച്ഛന്‍ മോത്തിലാല്‍ നുനാവത് (50) എന്നിവര്‍ മരിച്ചത്. ഈ വര്‍ഷം ICAR – ന്റെ മികച്ച യുവശാസ്ത്രജ്ഞരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് അശ്വിനി.

Leave a Reply

Your email address will not be published. Required fields are marked *