തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കാലവര്‍ഷത്തില്‍നിന്ന് തുലാവര്‍ഷത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ. വരും ദിവസങ്ങളില്‍ തെക്ക് കിഴക്കന്‍ അറബികടലില്‍ കേരള തീരത്തിന് സമീപം ചക്രവാതചുഴി രൂപപെടാനുള്ള സാധ്യത കൂടിയുണ്ട്.
ഇന്ന് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് ആണ്.
