മുംബൈയില്‍ കനത്ത മഴ; ഒരു മരണം

പുണെ: മുംബൈയില്‍ കനത്ത മഴ തുടരുന്നു. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. അന്ധേരിയില്‍ ഓടയില്‍ വീണ് ഒരു സ്ത്രീ മരിച്ചു.റോഡുകളിലും റെയില്‍വേ ട്രാക്കുകളിലും വെള്ളം കയറിയതോടെ റോഡ്, റെയില്‍ ഗതാഗതം പ്രതിസന്ധിയിലായി. കാലാവസ്ഥ മോശമായതോടെ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യാഴാഴ്ചത്തെ പുണെ സന്ദര്‍ശനം റദ്ദാക്കി.

കുര്‍ല-താനെ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്കുകളില്‍ വലിയ തോതില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മുംബൈയിലെ മുളുണ്ടിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. മഴ ശക്തമായ സാഹചര്യത്തില്‍ മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. താനെയിലെ മുമ്പ്ര ബൈപാസ് റോഡില്‍ മണ്ണിടിച്ചിലുമുണ്ടായി. മുബൈ നഗരത്തില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *