കൊച്ചി :ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് ഹൈക്കോടതി.എന്തുകൊണ്ട് റിപ്പോര്‍ട്ടില്‍ അടിയന്തര നടപടിയെടുത്തില്ലെന്നും മൂന്ന് വര്‍ഷം എന്തെടുക്കുകയായിരുന്നെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം അന്വേഷണ സംഘത്തിന് (SIT) കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്നും വിവിധ സ്റ്റേഷനുകളിലായി 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നുമാണ് സര്‍ക്കാറിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ മറുപടി നല്‍കിയത്. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ വേണ്ടിയാണ് സമിതിയെ നിയോഗിച്ചതെന്ന ബാലിശമായ വാദം സര്‍ക്കാര്‍ കോടതിയിലുയര്‍ത്തി. 2021ല്‍ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് ലഭിച്ചിരുന്നതല്ലേയെന്നും എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാതിരുന്നതെന്നും കോടതി ചോദിച്ചു.
സര്‍ക്കാറിന്റേത് അതിശയിപ്പിക്കുന്ന നിഷ്‌ക്രിയത്വമാണ്. കോടതിക്ക് നിഷ്‌ക്രിയമായി ഇരിക്കാനാകില്ല. റിപ്പോര്‍ട്ടില്‍ ബലാത്സംഗം, പോക്സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്യാനുള്ള വസ്തുതയുണ്ട് -കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ എ.കെ. ജയശങ്കര്‍ നമ്പ്യാരും സി.എസ്. സുധയും ചേര്‍ന്ന രണ്ടം?ഗ ഡിവിഷന്‍ ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിശോധിക്കുന്നത്.