ശബരിമല ‘സുവര്‍ണാവസരം’ വിവാദ പ്രസംഗം: പി.എസ്. ശ്രീധരന്‍പിള്ളക്കെതിരായ കേസ് റദ്ദാക്കി

കൊച്ചി : ശബരിമല ‘സുവര്‍ണാവസരം’ വിവാദ പ്രസംഗത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും നിലവിലെ ഗവര്‍ണറുമായ പി.എസ്.ശ്രീധരന്‍പിള്ളക്കെതിരെയെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ശ്രീധരന്‍ പിള്ളയുടെ ഹര്‍ജിയിലാണ് ഉത്തരവ്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിന്മേലായിരുന്നു പൊലീസ് കേസെടുത്തത്. കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തിരുന്നത്.

ശബരിമല തങ്ങളെ സംബന്ധിച്ച് സുവര്‍ണാവസരമാണെന്നും തങ്ങള്‍ മുന്നോട്ടു വെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണെന്നുമായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രസംഗം. അതോടൊപ്പം യുവതികള്‍ പ്രവേശിച്ചാല്‍ നടയടയ്ക്കുമെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞത് തന്നോട് ആലോചിച്ച ശേഷമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. പിന്നാലെ ഐ.പി.സി 505 (1) ബി പ്രകാരം കേസ് എടുക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *