ബോബി ചെമ്മണ്ണൂറിന് പിന്നാലെ 20 യൂട്യൂബ് ചാനലുകള്‍ക്കെതിരെ ഹണി റോസ്‌

കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂറിന് പിന്നാലെ തന്നെ അധിക്ഷേപിച്ച യൂട്യൂബര്‍മാര്‍ക്കെതിരെയും നിയമനടപടിക്കൊരുങ്ങി ഹണി റോസ്.

വീഡിയോകള്‍ക്ക് തന്റെ ചിത്രം വെച്ച് ദ്വയാര്‍ത്ഥ പ്രയോഗത്തോടെ മോശം തമ്പ്‌നെയില്‍ ഇട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറും.

അതേസമയം നടി നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച് കൂടുതല്‍ വകുപ്പുകള്‍ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *