സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് അഴിച്ചു പണി;ശ്രീറാം വെങ്കിട്ടരാമന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ അധിക ചുമതല, പി.ആര്‍.ഡി ഡയറക്ടര്‍ ടി.വി. സുഭാഷ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് അഴിച്ചു പണി. ശ്രീറാം വെങ്കിട്ടരാമന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ അധിക ചുമതല നല്‍കി. പി.ആര്‍.ഡി ഡയറക്ടറായി ടി.വി. സുഭാഷിനെ നിയമിച്ചു.

ആഭ്യന്തര വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹയ്ക്ക് ജലസേചന വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കി. ഡോക്ടര്‍ വീണ എന്‍. മാധവന് ഭരണ നവീകരണ വകുപ്പിന്റെ അധിക ചുമതല നല്‍കി. വാട്ടര്‍ അതോറിറ്റി എംഡിയായി ജീവന്‍ ബാബുവിനെ നിയമിച്ചു.വിനയ് ഗോയലിനെ ദേശീയ ആരോഗ്യ മിഷന്‍ ഡയറക്ടറായും നിയമിച്ചു. സഹകരണ വകുപ്പ് രജിസ്ട്രാര്‍ സ്ഥാനത്ത് ഡി. സജിത്ത് ബാബുവിനെ നിയമിച്ചു. കെ ഗോപാലകൃഷ്ണന്‍ വ്യവസായ വകുപ്പ് ഡയറക്ടറാവും.

Leave a Reply

Your email address will not be published. Required fields are marked *