ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ ഇടവേള ബാബുവിനെതിരായ കേസ് താത്കാലികമായി സ്റ്റേചെയ്ത് ഹൈകോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണത്തിന് പിന്നാലെ നടന്‍ ഇടവേള ബാബുവിനെതിരെ എടുത്ത കേസ് താത്കാലികമായി സ്റ്റേ ചെയ്ത് ഹൈകോടതി. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികളാണ് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

കേസ് വീണ്ടും പരിഗണിക്കുന്ന നവംബര്‍ 18 വരെയാണ് സ്റ്റേ. ഹരജിയില്‍ എതിര്‍കക്ഷിയായ ജൂനിയര്‍ നടിക്ക് നോട്ടിസ് അയയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *