മധുര: ശ്രീവില്ലിപുത്തുര്‍ വിരുദനഗറിലെ അണ്ടാല്‍ ക്ഷേത്രത്തില്‍ ശ്രീകോവിലിനുള്ളില്‍ കയറിയ സംഗീതജ്ഞന്‍ ഇളയരാജയെ ക്ഷേത്ര ഭാരവാഹികള്‍ തടഞ്ഞു. പ്രാദേശിക പുരോഹിതര്‍ക്കല്ലാതെ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ അനുമതിയില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചതോടെ അദ്ദേഹം തിരിച്ചിറങ്ങുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇളയരാജയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും വരുന്നുണ്ട്.
ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് അറിയാതെയാണ് അദ്ദേഹം അകത്തു കടന്നതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇക്കാര്യം ഇളയാരാജയെ അറിയിച്ചതോടെ അദ്ദേഹം തിരിച്ചിറങ്ങിയെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
