എല്‍ഡിഎഫിന്റെ പ്രധാന ഘടക കക്ഷിയായ ഐ.എന്‍.എലിന്റെ സംസ്ഥാന നേതാവ് പി.വി അന്‍വറിന്റെ ‘ഡി.എം.കെലേക്ക് ?

എല്‍ഡിഎഫിന്റെ പ്രധാന ഘടക കക്ഷിയായ ഐ.എന്‍.എലിന്റെ സംസ്ഥാന നേതാവ് പി.വി അന്‍വറിന്റെ ‘ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള’ (ഡി.എം.കെ) ലേക്കെന്ന് സൂചന.

കഴിഞ്ഞ ദിവസമായിരുന്നു അന്‍വര്‍ ‘ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള’ (ഡി.എം.കെ) എന്ന സാമൂഹിക കൂട്ടായ്മയുടെ പ്രഖ്യാപനം നടത്തിയത്. താന്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ കണ്ണൂരിലെ ഒരു മുതിര്‍ന്ന സി.പി.എം നേതാവ് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് അന്‍വര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം, എല്‍ഡിഎഫിന്റെ തന്നെ ഘടക കക്ഷിയായ ഐഎന്‍എലിന്റെ സംസ്ഥാന നേതാവാണ് ഇപ്പോള്‍ അന്‍വറുമായി ചര്‍ച്ച നടത്തിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *