ചെന്നൈ: വന്ദേഭാരത് എക്സ്പ്രസില്‍ യാത്രക്കിടെ ലഭിച്ച ഭക്ഷണത്തില്‍ പ്രാണിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് കാറ്ററിങ് ഏജന്‍സിക്ക് 50,000 രൂപ പിഴ ചുമത്തി. തിരുനെല്‍വേലി- ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് ലഭിച്ച സാമ്പാറിലാണ് പ്രാണിയെ കണ്ടെത്തിയത്.
ഭക്ഷണത്തില്‍ പ്രാണിയുള്ളതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരന് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. വന്ദേ ഭാരത് ട്രെയിനുകളിലെ ശുചിത്വ നിലവാരത്തെ നിരവധിയാളുകള്‍ ചോദ്യം ചെയ്തതോടെ ദക്ഷിണ റെയില്‍വേ മാപ്പ് പറഞ്ഞു.
സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടു. ദിണ്ടിഹുല് സ്റ്റേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഭക്ഷണപ്പൊതി പരിശോധിച്ചു. പാത്രത്തിന്റെ അടപ്പില്‍ പ്രാണി കുടുങ്ങിയതായി പരിശോധനയില്‍ കണ്ടെത്തി. കാറ്ററിങ് ഏജന്‍സിക്ക് 50,000 രൂപ പിഴ ചുമത്തുകയായിരുന്നു.

